spot_imgspot_img

നെൻമാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമര പിടിയിൽ; മറ്റ് മൂന്ന് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു

Date:

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമര പിടിയിൽ. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി 1:30 ക്ക് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.

ഇതിനിടെ ചെന്താമരയുടെ മൊഴി രേഖപ്പെടുത്തി.ഞെട്ടിക്കുന്ന വിവരങ്ങളാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. ചെന്താമര ഇനിയും കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതായി മൊഴിയിൽ പറയുന്നു. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.

തന്റെ കുടുംബം തെറ്റിപ്പിരിയാൻ കാരണം സുജാതയും സുധാകരനുമാണെന്ന് ഇയാൾ കരുതിയിരുന്നു. ഇത് മൂലമുണ്ടായ പകയാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അതെ സമയം നരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അഴൂർ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ അടച്ചിടും

തിരുവനന്തപുരം: ചിറയിൻകീഴിനു സമീപം അഴൂർ-പെരുമാതുറ റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ...

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയ‍ർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ...

പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു....

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ...
Telegram
WhatsApp