spot_imgspot_img

എഥനോൾ പ്ലാന്റിന് ഭൂഗർഭ ജലം എടുക്കില്ല : മന്ത്രി എം ബി രാജേഷ്

Date:

തിരുവനന്തപുരം: മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5 ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയിൽ നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനിൽ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവിൽ കേരളത്തിൽ കിൻഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇൻഡസ്ട്രിയൽ പാർക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാട് കിൻഫ്രാ പാർക്കിലേക്ക് 10 എംഎൽഡി അനുവദിക്കാൻ 2015ൽ സർക്കാർ തീരുമാനിച്ചത്. ഇത് നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ വ്യവസായ ആവശ്യങ്ങൾക്കു വേണ്ടിയാണ്.

2022-23 ലേയും 2023-24 ലേയും മദ്യനയങ്ങളിൽ എക്സ്ട്രാന്യൂട്രൽ ആൽക്കഹോൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 30, 2023 ലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ഒയാസിസിന്റെ അപേക്ഷ ലഭിക്കുന്നത്. പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയത്. നാടിന് ആവശ്യമായ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറില്ലെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം...

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലർത്തണം, കേസ് വർധിക്കാൻ സാധ്യത: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ...

തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വർക്കല അയിരൂർ സ്വദേശി...
Telegram
WhatsApp