spot_imgspot_img

യുഎസില്‍ ലാൻഡിങ്ങിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു

Date:

വാഷിങ്ടണ്‍: അമേരിക്കയിൽ ലാൻഡിങ്ങിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന് നദിയിൽ വീണു. തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് വിമാനവും ഹെലികോപ്റ്ററും പതിച്ചത്. നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു.

അമെരിക്കൻ എയർലൈൻസിന്‍റെ സിആർജെ – 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.

65 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതുവരെയും ആരെയും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്നതും ദുഖകരമായ വാർത്തയാണ്. തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പത്മശ്രീ ജേതാവ് സുബ്ബണ്ണ അയ്യപ്പൻ നദിയിൽ മരിച്ച നിലയിൽ

മൈസൂര്‍:  ഡോ. സുബ്ബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. 70 വയസായിരുന്നു....

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’; ഇന്ത്യൻ എയർഫോഴ്സ്

ഡൽഹി: പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ...

വ്യത്യസ്ത ഫാഷൻ ഷോയുമായി തിരുവനന്തപുരം ലുലുമാളും കിംസ് ഹെൽത്തും

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ഗർഭിണികളുടെ ഫാഷൻ ഷോ വ്യത്യസ്ത...

തിരുവനന്തപുരത്ത് എൽ എസ് ഡി സ്റ്റാമ്പും ക‌ഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽ എസ് ഡി സ്റ്റാമ്പും ക‌ഞ്ചാവുമായി ഒരാൾ പിടിയിൽ....
Telegram
WhatsApp