spot_imgspot_img

ബാലരാമപുരം കൊലപാതകം; അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Date:

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനിടെ അമ്മ ശ്രീതുവിന്‍റെയും അമ്മാവൻ ഹരികുമാറിന്‍റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് പോലീസ് അറിയിച്ചു.

നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പൊലീസിൻ്റെ നിഗമനം. പ്രതി ഹരികുമാര്‍ കുട്ടികളെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മ ശ്രീതു മൊഴിനല്‍കിയിരുന്നു. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നുവെന്നും ഹരികുമാറിന് കുട്ടികളെ ഇഷ്ടമല്ലെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.

മാത്രമല്ല കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. അതെ സമയം ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. ഇരുവരും നിഗൂഢമായ മനസുള്ളവരെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം...

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ചുമതലയേറ്റു. മുൻ കെപിസിസി...

സി പി ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു; ചന്തവിള മധു സെക്രട്ടറി

തിരുവനന്തപുരം: സിപിഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ചന്തവിള മധുവിനെ...

തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു....
Telegram
WhatsApp