spot_imgspot_imgspot_img

ഭിന്നശേഷിക്കാരുടെ ‘മെറി ഹോം’ വായ്പ പലിശ 7% മാത്രം: മന്ത്രി ആർ. ബിന്ദു

Date:

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ‘മെറി ഹോം’ ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. അമ്പതു ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ ഏഴു ശതമാനമാക്കി കുറച്ചത്.

യാതൊരുവിധ പ്രോസസിങ് ചാർജ്ജും ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ഭിന്നശേഷിക്കാർക്ക് മെറി ഹോം പദ്ധതിയിൽ വായ്പ നൽകിവരുന്നത്. ഭിന്നശേഷിക്കാർക്ക് ഈ ആവശ്യത്തിന് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. അർഹരായ മുഴുവൻ ഭിന്നശേഷിക്കാരിലും ഈ പദ്ധതിയുടെ വിവരമെത്താൻ സമൂഹശ്രദ്ധ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം. www.hpwc.kerala.gov.in എന്ന വിലാസത്തിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp