
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീ നാരായണാ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ചെസ്ന യുടെ ആഭിമുഖ്യത്തിൽ അലുമിനി ആഘോഷം കോളേജ് അങ്കണത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു. ചെസ്ന പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ അധ്യക്ഷത വഹിച്ചു. പ്രിസിപ്പൽ ഡോ. എ എസ് രാഖി മുഖ്യപ്രഭാഷണം നടത്തി.
ചെസ്ന ജനറൽ സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ, ചലചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ,ചന്ദ്രസേനൻ,ബാഹുലേയൻ, ആലുവിള അജിത്ത്, എൻ അബ്ദുൽ വാഹിദ്,ഷാജി സുകുമാരൻ,തുടങ്ങിയവർ സംസാരിച്ചു. ചെസ്ന വൈസ് പ്രസിഡന്റായിരുന്ന ദേവദത്തന്റെ സ്മരണയിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മോമെന്റൊയും സൈക്കോളജിവിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്കുനേടിയ മിസ്സ് മീനാക്ഷിക്ക് കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമ്മാനിച്ചു.തുടർന്ന് പൂർവ്വവിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


