
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് സന്ദേശം വന്നത്.
സംഭവത്തെ തുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധനയും തുടങ്ങി. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം എന്ന് പരാമർശിച്ചിട്ടില്ല. ഭീഷണി സന്ദേശം കണക്കിലെടുത്ത് സുരക്ഷ മുൻകരുതൽ സ്വീകരിച്ചുവെന്നും അസാധാരണ സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.


