![](https://pressclubvartha.com/wp-content/uploads/2024/12/IMG-20241214-WA0075.jpg)
തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗവും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും ഏർപ്പെടുത്തിയ സയ്യിദ് അബ്ദുർ റഹ്മാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ് പ്രമുഖ അറബി ഭാഷ പണ്ഡിതനും ഗ്രന്ഥ രചയിതാവുമായ മൈലാപ്പൂർ ഷൗക്കത്ത് അലി മൗലവിക്ക് നജീബ് കാന്തപുരം എം എൽ എ സമ്മാനിച്ചു. അറബി ഭാഷ വളർച്ചക്കും വികാസത്തിനും സംഭാവനകൾ അർപ്പിക്കുന്ന പണ്ഡിതർക്കാണ് അവാർഡ് നൽകി വരുന്നത്.
അറബിയിലും മലയാളത്തിലുമായി അൻപതോളം പുസ്തകങ്ങൾ ഷൗക്കത്തലി മൗലവി രചിച്ചിട്ടുണ്ട്. മൗലവിയുടെ രചനകൾ അറബി ഭാഷയുടെ വൈജ്ഞാനിക അടിത്തറ മലയാളികൾക്ക് പരിചയപ്പെടുത്തുന്നവയാണെന്ന് അവാർഡ് ദാനം നിർവഹിച്ച എം എൽ എ അഭിപ്രായപ്പെട്ടു. ഗോള ശാസ്ത്രം, കണക്ക്, ഭാഷ ശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള അദ്ദേഹത്തിന്റെ രചനകൾ വിജ്ഞാന മേഖലക്ക് വലിയ മുതൽ കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ.മോയിൻ മലയമ്മ അസ്ഹരി തങ്ങൾ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. നൗഷാദ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.താജുദീൻ എ എസ്,ഡോ .സുഹൈൽ ഇ, ഡോ.മുഹമ്മദ് ഷാഫി, ഡോ.ഹഫീസ് പൂവച്ചൽ, അഹമ്മദ് ഉഖൈൽ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
![](https://pressclubvartha.com/wp-content/uploads/2024/02/WhatsApp-Image-2024-02-06-at-5.17.42-PM.jpeg)
![](https://pressclubvartha.com/wp-content/uploads/2023/11/kaniyapuram.jpg)
![](https://pressclubvartha.com/wp-content/uploads/2023/10/aj1.jpg)