
തിരുവനന്തപുരം: പോത്തൻകോട് ചെങ്കോട്ടുകോണത്ത് വയോധികയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ചെങ്കോട്ട സ്വാമിയാർ മഠം റോഡിന് സമീപമുള്ള പൊന്നമ്മ ഭവനത്തിൽ പൊന്നമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 70 വയസായിരുന്നു.
മൃതദേഹത്തിന് 48 മണിക്കൂറിൽ അധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ മുറിയിലെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് സമീപത്തെ കടയിൽ പോയി ഇവർ ചായ കുടിച്ചതായി കണ്ടവരുണ്ട്.
ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാജസ്ഥാൻ ഗവൺമെന്റിലെ ആരോഗ്യവകുപ്പിലെ നഴ്സ് ആയിരുന്നു മരിച്ച പൊന്നമ്മ. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ബാലകൃഷ്ണൻ നായർ റിട്ട.ബി.എസ് എഫ്.


