
തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റൈ ബാക്കിലെത്തിയ പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററിലാണ്. പോത്തൻകോട് ഭാഗത്തുനിന്നും ഞാണ്ടൂർക്കോണത്തേക്ക് പോവുകയായിരുന്ന ഡ്യൂക്ക് ബൈക്കും എതിർ ദിശയിൽ ദമ്പതികൾ എത്തിയ ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു ഡ്യൂക്ക് ബൈക്ക് എന്ന് ദൃസാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീട്ടിൻ്റെ ചുമരിലിടിച്ചാണ് വീണത്. സംഭവസ്ഥലത്ത് വച്ച് തന്നെ ദമ്പതികൾ മരിച്ചു. ഇരുവരുടെയും മൃദദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. പോത്തൻകോട് പോലീസ് കേസെടുത്തു.


