
തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിലേക്ക് എംപി ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തീയതികളിൽ തിരുവനന്തപുരത്താണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നടക്കുക.
എന്നാൽ സൂറത്തിൽ പരിപാടി ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്ന് ശശി തരൂർ അറിയിച്ചു. മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ച തരൂർ പരിപാടിക്ക് ആശംസകൾ നേർന്നു. ലേഖനം വിവാദമായതിനെ തുടർന്നല്ല ഈ ക്ഷണമെന്നും തിരുവനന്തപുരം എംപി എന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.


