spot_imgspot_img

ബെനഡിക്ട് മെന്നി പുനരധിവാസ കേന്ദ്രത്തിൽ ദിസ്-എബിലിറ്റി മിഷന്റെ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

Date:

spot_img

തിരുവനന്തപുരം: അംഗപരിമിതരുടെ ശാക്തീകരണം, പുനരധിവാസം, സ്ത്രീസുരക്ഷ, ആരോഗ്യപരിപാലനം, പ്രകൃതി ക്ലബ്ബുകൾ, നാട്ടുവൈദ്യം, പകൽവീട്, വിശപ്പുരഹിത വാർഡുകൾ, സമ്പാദ്യ ശീലം, ദരിദ്ര ജനസേവ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച ദിസ്-എബിലിറ്റി മിഷൻ കേരളയുടെ ചിറ്റാറ്റുമുക്ക് വാർഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ബെനഡിക്ട് മെന്നി മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ എൻഗേജ് ഡിസെബിലിറ്റി ഇന്ത്യയുടെ തിരുവനന്തപുരം ജില്ലാ ചെയർമാൻ റവ.ഡോ.ജെഡബ്ല്യു. പ്രകാശ്  ഉദ്ഘാടനം ചെയ്തു. അംഗപരിമിതരുടെ സംരക്ഷണത്തിന് സമഗ്രമായ പദ്ധതികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നും അതിനു  സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടിഎംകെ ചാപ്റ്റർ പ്രസിഡന്റ് എം.റോസ്മേരി അധ്യക്ഷത വഹിച്ചു. ഇൻഡാക് നാഷണൽ പ്രസിഡന്റ് ദിസ്-എബിലിറ്റി മിഷൻ കേരളയുടെ ചെയർമാൻ ഡോ.എഫ്എം.ലാസർ ചാപ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ വിശ്വസംസ്കൃതി കലാ-സാംസ്കാരിക കേന്ദ്രം ഡയറക്ടർ സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, നാലാഞ്ചിറ ആർച്ച് ബിഷപ്പ് മാർ ഗ്രിഗോറിയോസ് സ്നേഹവീട് ഭവനത്തിന്റെ ഡയറക്ടർ ഫാ.ജോർജ് ജോഷ്വാ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ആലംകോട് ജമാ അത്ത് ഉസ്താദും സൈക്കോളജിക്കൽ കൗൺസിലരുമായ ഇമാം കെപി.അഹമ്മദ് മൗലവി എംഡി, ബെനാഡിക്റ്റ് മെന്നി ആശ്രമം മാനേജർ ആർ.പ്രിയ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫേഴ്സൺ ഫ്രാൻസിസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സഫീർ, എസ്.മോഹൻ, എം.അലാറിക് ഡിക്രൂസ്, കേരള സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി ജോൺ വിൽസൺ എന്നിവർ ആശംസകൾ നേർന്നു. അംഗപരിമിതരുടെ  പ്രശ്നങ്ങൾ പരിഹരിക്കാൻ പിന്തുണ നൽകണമെന്ന് സമ്മേളനം നേതാക്കളോട് ആവശ്യപ്പെട്ടു.

അംഗപരിമിതരും മനുഷ്യശേഷി വികസനവും എന്നതിൽ മോട്ടിവേഷൻ സ്പീക്കറും ട്രെയിനറുമായ ജെയ്ശീലൻ ബ്രൈറ്റ് ക്ലാസ് നയിച്ചു. മുൻ പഞ്ചായത്ത് അംഗം ജോയ് ചിറ്റാറ്റുമുക്ക്, സി.അജയകുമാർ, കെ..സേതുനാഥ്, ആർ.രഘുനാഥ്, പിആർഎസ്.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. അലാറിക്, പ്രിയ കൃഷ്ണമോഹൻ, മുഹമ്മദ്‌ ഇർഫാൻ എന്നിവരുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേള, മാജിക് ഷോ, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയില്‍ സുരേഷ് ഗോപി വീണ്ടുമെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ആശ വര്‍ക്കേഴ്‌സിന്റെ സമരവേദിയിൽ നടനും എം പിയുമായ...

വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരം: 9.57 കോടി അനുവദിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന...

ആറ്റുകാൽ പൊങ്കാല: ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം ചേർന്നു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫാൻ...
Telegram
WhatsApp