
തിരുവനന്തപുരം: വിഖ്യാത ഹാരിപോട്ടര്‍ മാന്ത്രിക നോവല്‍ പരമ്പരയെ ഇതിവൃത്തമാക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വരച്ച കഥാചിത്രവീഥി ‘വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ്’ നാളെ വൈകുന്നേരം 4ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചിത്രങ്ങള്‍ വരച്ച ഭിന്നശേഷിക്കാരെ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് മെമെന്റോ നല്‍കി ആദരിക്കും.
ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ മുഖ്യാതിഥിയാകും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശനവഴിയില്‍ കഥാചിത്രങ്ങള്‍ വരച്ചത്.
സെന്ററിലെ അഭിജിത്ത് പി.എസ്, അഖില്‍ എസ്.ആര്‍, അശ്വിന്‍ദേവ്, ജോമോന്‍ ജോസഫ്, അച്ചു.വി, സല്‍സബീന്‍ എന്‍.എസ്, ഗൗതംഷീന്‍, അഖിലേഷ് ആര്‍.എസ്, സായാമറിയം തോമസ്, പാര്‍വതി പി.വി, അശ്വിന്‍ഷിബു, ഷിജു ബി.കെ, മുഹമ്മദ് അഷീബ്, രാഹുല്‍ ശങ്കര്‍, ജാസ്മിന്‍ എന്നിവരും അദ്ധ്യാപകനായ സനല്‍ പി.കെയുമാണ് ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്.


