
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമാണ് കൽപ്പന. അമിത അളവിൽ ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
നിസാം പേട്ടിലെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രണ്ടു ദിവസമായി വീടിന്‍റെ വാതിൽ അടഞ്ഞു കിടന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകായായിരുന്നു.


