
തൃശ്ശൂർ: വില്പനക്കായി സൂക്ഷിച്ച 4 ലിറ്റർ ചാരായം, 3.750 ലിറ്റർ അന്യസംസ്ഥാന മദ്യം രണ്ട് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം തുടങ്ങിയവയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി നിഷിൽരാജാണ് പിടിയിലായത്.
തൃശ്ശൂർ എക്സൈസ് എൻഫോസ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ സി ഐ റോയ് വി ജെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(Gr) K.. K. വത്സനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പാർട്ടിയിൽ പ്രിന്റ് ഓഫീസർ(ഗ്രേഡ്)V S സുരേഷ് കുമാർ, A T ഷാജു, സിവിൽ എക്സൈസ് ഓഫീസർ തൗഫീഖ്, WCO ചിഞ്ചു പോൾ, ഡ്രൈവർ സംഗീത് എന്നിവരും ഉണ്ടായിരുന്നു.


