
ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിൽ 1993 ൽ അദ്ദേഹം ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടിരുന്നു.
നിരവധി വിവാദ ഉത്തരവുകളുടെ പേരിലും അറിയപ്പെട്ടിരുന്നയാളാണ് ജ. രാമസ്വാമി. മാത്രമല്ല ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാർ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും വി. രാമസ്വാമിയായിരുന്നു.


