
കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം വിദ്യാത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്യവട്ടം ഗവ. കൊളേജിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം. ഈ കൊളേജിലെ റാംഗിംഗ് കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട അനന്തനടക്കമാണ് മൂന്നുപേർക്ക് പരിക്കേറ്റത്. നോമ്പുതുറ ശേഷം പുറത്തിറങ്ങിയവരും അല്ലാത്തവരും തമ്മിലാണ് സംഘർഷം. മുൻവൈരാഗ്യമാകാം അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു


