
കോട്ടയം: സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 76 വയസ്സായിരുന്നു.
കോട്ടയം കല്ലറ സ്വദേശിയായ കെ.കെ. കൊച്ചിന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിരുന്നു. ഇന്ന് രാവിലെ 11.20 നാണ് മരണം സംഭവിച്ചത്. കാൻസർ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
1949ല്‍ കോട്ടയത്തെ കല്ലറയിലാണ് ജനനം. ‘ദലിതൻ’ ആണ് ആത്മകഥ. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപഥം, കേരള ചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.


