
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയി മടങ്ങവേ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെള്ളാർ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബീമാപള്ളി ചെറിയതുറ ലൂർദ്ദ് മാതാ നഗർ കുരിശ്ശടി വിളാകം സ്വദേശി ഷീല എന്ന മാഗ്ളിൽ ജോസ് (55) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. സ്കൂട്ടർ ഓടിച്ച ഭര്‍ത്താവ് ജോസ് ബെർണാഡിന് പരിക്കേറ്റു. വിഴിഞ്ഞം മുല്ലൂരിലെ ഹോമിയോ ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


