
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസിൽ പ്രതി അഫാനെയും പിതാവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ് സ്ഥിതീകരിച്ചു.
ബാധ്യതയ്ക്ക് പിന്നിൽ അഫാന്‍റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കം ഇല്ലായ്മ തന്നെയാണെന്നും കൂട്ടക്കൊലപാതകത്തിന് അഫാന് പ്രേരണയായത് സിനിമയല്ലെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും പൊലീസ് പറഞ്ഞു.
എന്നാൽ എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് റഹിം അഫാനെ കണ്ടപ്പേൾ ചോദിച്ചത്. അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു ഇതിനു അഫാൻ മറുപടി നൽകിയത്. സംഭവത്തിൽ കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കും.


