
തിരുവനന്തപുരം: മുസ്‌ലിം ലീഗ് ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയും ഷാർജ കെ എം സി സിയും ചേർന്ന് സംയുക്തമായി റമളാൻ റിലീഫ് പരിപാടി സംഘടിപ്പിച്ചു. മഞ്ചാടി മൂട് പള്ളിക്ക് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിസാം അഹ്‌മദ് ഷൈജു അധ്യക്ഷത വഹിച്ചു.
റിലീഫ് സംഗമം എ കെ എം. അഷ്‌റഫ് MLA ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി റംസി അഹ്‌മദ് പെരുമാതുറ സ്വാഗതം പറഞ്ഞു. മുഖ്യ പ്രഭാഷണം പ്രഫസർ തോന്നക്കൽ ജമാൽ നിർവഹിച്ചു. തുടർന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എംപി. കുഞ്ഞ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് തോപ്പിൽ നസീർ തുടങ്ങിവർ പ്രസംഗിച്ചു. ഷാജഹാൻ മഞ്ചാടി മൂട് നന്ദി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നവാസ് മാടൻവിള, തൗഫീഖ് മഞ്ചാടിമൂട്, നജീബ് മാതൃശേരികോണം, നിഷാദ് മഞ്ചാടി മൂട്, രിഫായി പെരുമാതുറ, അഷ്‌റഫ് മാടൻവിള ഷാഫി തുടങ്ങിയവർ പങ്കെടുത്തു.


