spot_imgspot_img

തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവാതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്.

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നല്‍കി. റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് പത്തനംതിട്ട സ്വദേശി മേഘ.

തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ആണ് ഇന്നലെ രാവിലെ മേഘയുടെ മൃതദേഹം കണ്ടെത്തിയിത്. തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാച്ചിറയിൽ പെരുന്നാൾദിനത്തിൽ നാലര വയസുകാരിക്ക് തെരുവായുടെ കടിയേറ്റു

കഴക്കൂട്ടം: പെരുന്നാൾ ദിനത്തിൽ നാലരവയസുകാരിക്ക് തെരുവ് നായുടെ കടിയേറ്റു. പള്ളിപ്പുറം പായ്ചിറ...

കാൽ കഴുകാൻ ശ്രമിച്ച 16 കാരൻ കുളത്തിൽ വീണ് മരിച്ചു

തിരുവനന്തപുരം: കാൽ കഴുകാനിറങ്ങിയ 16കാരൻ കരുപാറക്കെട്ടിലെ കുളത്തിൽ വീണ് വീണ് മുങ്ങി...

വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ച് കയറി അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: ഉത്സവം കണ്ട ശേഷം വീട്ടിലേക്ക് പോകുന്നവർക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി...

കെ.എസ്.ആർ.ടി.സി. ബസിന് നേരെ കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചു

മംഗലപുരം: കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ ബസിന്റെ പുറകുവശത്തെ ചില്ല്...
Telegram
WhatsApp