
മംഗലപുരം: കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ ബസിന്റെ പുറകുവശത്തെ ചില്ല് കല്ല് കൊണ്ട് എറിഞ്ഞു പൊട്ടിച്ചു. ഞായറാഴ്ച വൈകിട്ട് ആറര മണിയ്ക്കാണ് സംഭവം. സംഭവത്തിൽ കോട്ടറക്കരി കെ.കെ. വനം സ്വദേശി മാഹിൻ (50) നെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു കെ.എസ്.ആർ.ടി.സി. കിളിമാനൂർ ഡിപ്പോയിലെ ബസിൻ്റെ ചില്ലാണ് എറിഞ്ഞു പൊട്ടിച്ചത്.
കഴക്കൂട്ടം,ആറ്റിങ്ങൽ വഴി കിളിമാനൂരിലേക്ക് പോയ ബസ്സിൽ കഴക്കൂട്ടത്ത് നിന്നാണ് മാഹീൻ കയറിയത്. മംഗലപുരം സഫ ഓഡിറ്റോറിയത്തിന് മുമ്പിലുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ മാഹിൻ ബസിന്റെ പുറകുവശത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ബസ്സിലെ കണ്ടക്ടർ ഈ വിവരം മംഗലപുരം പോലീസിനെ അറിയിക്കുകയും പോലീസെത്തി മാഹിനെ പിടികൂടുകയുമായിരുന്നു.


