
തിരുവനന്തപുരം: കാൽ കഴുകാനിറങ്ങിയ 16കാരൻ കരുപാറക്കെട്ടിലെ കുളത്തിൽ വീണ് വീണ് മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയാണ് മരിച്ച മിഥുൻ കൃഷ്ണ. കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിൻ്റെയും നിഷയുടെയും മകനാണ്. ഞയറാഴ്ച വൈകിട്ട് 4 മണി ഓടെയായിരുന്നു അപകടം.<span;> വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനുമായി കാൽകഴുകാൻ ഇറങ്ങിയപ്പോഴാണ് മിഥുൻ കുളത്തിൽ വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങി ശ്രമം നടത്തിയെങ്കിലും നടന്നില്ല. വിവരം അറിഞ്ഞതിനെ തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തി മരണപ്പെട്ട മിഥുനെ പുറത്തെടുക്കുകയായിരുന്നു.


