
ന്യൂഡൽഹി: ആളുകളെ പിരികയറ്റി പണമുണ്ടാക്കലാണ് ഈമ്പുരാൻ വിവാദത്തിന്റെ ലക്ഷ്യമെന്നും സിനിമ മുറിക്കുന്നത് വെറും കച്ചവട തന്ത്രമാണെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കച്ചവടത്തിന് വേണ്ടിയുള്ള നാടകമാണ് വിവാദമെന്നും സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
എമ്പുരാനിൽ ഗുജ്‌റാത് കലാപം പശ്ചാത്തലമായതിൽ സൈബർ ഇടങ്ങളിൽ വലത് സംഘടനകളുടെ വൻ ആക്രമണങ്ങൾ തുടരുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സിനിമയിലെ ചില ദൃശ്യങ്ങൾ പലർക്കും വിഷമമായി എന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദത്തിനെതിരെ നദി മല്ലിക സുകുമാരനും രംഗത്ത് എത്തിയിരുന്നു.
ചിത്രത്തിൻറെ സെൻസർ ചെയ്ത പുതിയ പതിപ്പ് ഉടൻ തിയറ്ററുകളിൽ എത്തും. അതെ സമയം സിനിമ ഉടൻ 200 കോടി ക്ലബിൽ എത്തുമെന്ന് മോഹൻലാൽ അറിയിച്ചു.


