
തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഇത് ഭരണഘടനയുടെ നിലനിൽപ്പിനുള്ള പോരാട്ടമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു. ആദ്യം വഖഫ്നെതിരെ വന്നെങ്കിലും പുറകെ ചർച്ച് ബില്ലും ക്ഷേത്ര ബില്ലും വരുമെന്നും രാജ്യത്തെ മതസ്വാതന്ത്ര്യം തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്ക് ഭരണഘടനാ അവകാശങ്ങളും മൂല്യങ്ങളും ആട്ടിമറിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ലക്ഷ്യമിടുന്നതെന്നും അത് ആർ എസ് എസ് അജണ്ടയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സംഘടനകൾ മീഡിയകവറേജിനും തൻപോരിമക്കും വേണ്ടി വേറിട്ട ഒറ്റപ്പെട്ട സമരങ്ങൾ നടത്തി സയൂജ്യമടഞ്ഞാൽ അത് സംഘപരിവാറുകൾക്ക് മുതൽക്കൂട്ടാവുകയേയുള്ളൂവെന്നും രാജ്യ രക്ഷക്കും ഭരണഘടനാ സംരക്ഷണത്തിനും മതസ്വാതന്ത്ര്യവും ആണ് ലക്ഷ്യമിടുന്നതെങ്കിൽ വിഭാഗീയത മറന്ന് സംഘനകൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


