
തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോൺഗ്രസും ഉൾപ്പെടുന്ന ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെയാണ് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുക. ബിജെപിക്ക് എതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസിന് നിർണ്ണായക പങ്ക് വഹിക്കാനുണ്ട്. എവിടെയൊക്കെ സഹകരിക്കുവാൻ സാധ്യതയുണ്ടോ അവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കുമെന്നും ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഒരു കുറവുമുണ്ടാകില്ലെന്നും എം എ ബേബി വ്യക്തമാക്കി.


