spot_imgspot_imgspot_img

ഡോ. ഷർമദ് ഖാൻ്റെ പുസ്തകം ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: ഡോ. ഷർമദ് ഖാൻ്റെ “രോഗിയാകാൻ ഇത്ര ധൃതി എന്തിന്?” എന്ന പുസ്തകം ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു. പരമാവധി ആരോഗ്യത്തോടെ ജീവിക്കുവാൻ പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അവബോധം നൽകുന്നതാണ് പുസ്തകം.  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പുസ്തകം RCC അഡീഷണൽ ഡയറക്ടർ ഡോ. സജീദിന് നൽകി പ്രകാശനം നിർവഹിച്ചു. മരുന്ന് മാത്രമാണോ ചികിത്സ എന്ന ആദ്യ പുസ്തകവും ആരോഗ്യ രംഗത്ത് ചർച്ചകൾ ഉയർത്തിയിരുന്നു.

രോഗ ചികിത്സപോലെ പ്രാധാന്യമർഹിക്കുന്നതാണ് ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള മാർഗങ്ങളും എന്ന അറിവ് വളർത്തുകയാണ് ഈ പുസ്തകങ്ങളിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. ഉണരുന്നത് മുതൽ ഉറങ്ങുന്നതുവരെ ചില നല്ല ശീലങ്ങൾ പാലിച്ചാൽ ആരോഗ്യത്തോടെയിരിക്കുവാൻ സാധിക്കുമെന്ന് നീണ്ടകാലത്തെ ചികിത്സാ പരിചയത്തിൻ്റെ വെളിച്ചത്തിൽ ഡോ. ഷർമദ് ഖാൻ വ്യക്തതയോടെ വിശദീകരിക്കുന്നതാണ് പുസ്തകം.

ചിന്ത പബ്ലിഷേഴ്സ് സബ് എഡിറ്റർമാരായ കബനി ഗീത, മഞ്ജു എന്നിവർ പങ്കെടുത്തു. ഡോ. ഷർമദ് ഖാൻ തിരുവനന്തപുരം ജില്ലാ ആയുർവേദ ആശുപത്രിയായ വർക്കലയിൽ ചീഫ് മെഡിക്കൽ ഓഫീസർ ആയി ജോലി നോക്കുന്നു. 25 വർഷത്തോളമായി ഭാരതീയ ചികിത്സാ വകുപ്പിൽ സേവനമനുഷ്ടിക്കുന്നു. ചിന്താ പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...
Telegram
WhatsApp