
മലപ്പുറം: കാർ പുറകോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാളിലാണ് സംഭവം. മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ്.മരിച്ചത് ജാബിറിനെ ബന്ധുവായ യുവതി ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് പിന്നിലേക്ക് പോയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കാർ പുറകോട്ട് എടുക്കുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലുണ്ടായിരുന്നവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബന്ധുക്കളിൽ ചിലർക്ക് പരിക്കേറ്റു. ബന്ധുവായ ആലിയ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ എടപ്പാൾ പൊലീസ് കേസ് എടുത്തു.


