spot_imgspot_img

ദേശീയപാത വികസനം: പള്ളിപ്പുറം-അണ്ടൂർക്കോണം പോത്തൻകോട് റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Date:

കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം- അണ്ടുർക്കോണം പോത്തൻകോട് റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപിക്കരിച്ച് സമരപരിപാടിക്കൊരുങ്ങുന്നു.

ആക്ഷൻ കൗൺസിലിന് രൂപം നൽകാൻ നാളെ ( ഞായർ) വൈകിട്ട് നാലുമണിക്ക് പാച്ചിറയിൽ യോഗം ചേരും. ജനപ്രതിനിധികൾ, നാട്ടുകാർ, വിവിധ രാഷ്ടീയ, സാമൂഹിക സംഘടനയിലുള്ള നൂറുകണക്കിന് യോഗത്തിൽ പങ്കെടുക്കും.  കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതാ വികസനം നടപ്പാക്കുന്നതോടെ പള്ളിപ്പുറത്ത്നിന്ന് അണ്ടൂർക്കോണം വഴിയും കീഴാവൂർ വഴിയും പോത്തൻകോട്ടേക്ക് തിരിഞ്ഞുപോകാൻ കിലോമീറ്ററോളം ചുറ്റിക്കറങ്ങണം.

നിലവിൽ തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കീഴാവൂർ,​അണ്ടൂർക്കോണം,​ പോത്തൻകോട്ടേക്ക് പോകാൻ പള്ളിപ്പുറത്തു നിന്ന് വലത്തോട്ട് തിരിഞ്ഞാണ് പോകുന്നത്. ദേശീയപാത വികസിപ്പിക്കുന്നതോടെ ഈ റൂട്ട് പൂർണമായും അടയും. ഇതോടെ ഇവിടെനിന്ന് തിരി‌ഞ്ഞ് പോകേണ്ട വാഹനങ്ങൾ സി.ആർ.പി.എഫ് ജംഗ്ഷനിൽ പോയി നാലും അഞ്ചും കിലോമീറ്റർ ചുറ്റി സർവീസ് റോഡുവഴി പള്ളിപ്പുറത്തെത്തിയാണ് പോത്തൻകോട്ടേക്ക് തിരിയേണ്ടത്.

മാത്രമല്ല പാച്ചിറ കീഴാവൂർ,​ വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലാകും. പള്ളിപ്പുറം പവർഗ്രിഡ്, അണ്ടൂർക്കോണം 210 കെ.വി സബ് സ്റ്റേഷൻ, നിരവധി ആരാധനാലയങ്ങളും, സ്കൂളുകൾ, കൃഷിയിടങ്ങൾ ഇതൊന്നും വകവയ്ക്കാതെ നിലവിലുള്ള ഗതാഗത സംവിധാനം ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ലെന്നാണ് നിലപാടിലാണ് നാട്ടുകാർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...
Telegram
WhatsApp