
കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്രാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം – അണ്ടുർക്കോണം പോത്തൻകോട് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നാട്ടുകാർ സംഘടിച്ച് ജനകീയ കൂട്ടായ്മ രൂപിക്കരിച്ച് സമരപരിപാടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനങ്ങളുടെ നേതൃത്വത്തിൽ പാച്ചിറയിൽ നൂറുകണക്കിന് പേർ അണിചേർന്ന് ആക്ഷൻ കൗൺസിലിന് രൂപം നൽകി. തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പള്ളിപ്പുറത്ത് നിന്ന് തിരിഞ്ഞ് കീഴാവൂർ, അണ്ടൂർക്കോണം വഴിയാണ് പോത്തൻകോട്ടേക്ക് നിലവിൽ പോകുന്നത്.
ദേശീയപാത വികസിപ്പിക്കുന്നതോടെ ഈ റൂട്ട് പൂർണമായും അടയും ഇവിടെനിന്ന് തിരിഞ്ഞ് പോകേണ്ട വാഹനങ്ങൾ സി.ആർ.പി.എഫ് ജംഗ്ഷനിൽ പോയി നാലും അഞ്ചും കിലോമീറ്റർ ചുറ്റി സർവീസ് റോഡുവഴി പള്ളിപ്പുറത്തെത്തി വേണം പോത്തൻകോട്ടേക്ക് തിരിഞ്ഞ് പോകേണ്ടി വരുന്നത്. റോഡ് അടയുന്നതോടെ പള്ളിപ്പുറം, പാച്ചിറ, കീഴാവൂർ, വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലാകും. പള്ളിപ്പുറം പവർഗ്രിഡ്, അണ്ടൂർക്കോണം 210 കെ.വി സബ് സ്റ്റേഷൻ, നിരവധി ആരാധനലയങ്ങളും, സ്കൂളുകൾ, കൃഷിയിടങ്ങൾ ഇതൊന്നും വകവയ്ക്കാതെ നിലവിലുള്ള ഗതാഗത സംവിധാനം ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ലെന്നാണ് നിലപാടിലിൽ ഉറച്ചാണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്.
ജനകീയ കൂട്ടായ്മയുടെ ചെയർമാനായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിനെയും വൈസ് ചെയർമാൻമാരായി ജി.സുരേഷ്കുമാർ, പാച്ചിറ സലാഹുദ്ദീൻ, എസ്.എ വാഹിദ്, അഡ്വ. എം. മുനീർ, എം. ജലീൽ, അഭിലാക്ഷ്, ഹസീന, റഫീക്ക്, ഷാനവാസ് എന്നിവരെയും ജനറൽ കൺവീനറായി ബി.വിജയനായരെയും കൺവീനർമാരായി വി. വിജയകുമാർ, മുബാറക്ക്, പി.എം.ഷാജി, അഡ്വ. സാബു, അണ്ടൂർക്കോണം സുൽഫി, വൈഷണവ, മാഹീൻ, ഷാനിഫ, അഡ്വ. ജാബിർ എന്നിവരെ തിരഞ്ഞെടുത്തു


