spot_imgspot_img

ഗെയിം പ്ലാനുമായി പടക്കളം

Date:

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്.
ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം. ബുദ്ധിയും, കൗശലവുമൊക്കെ അതിൽ പ്രധാനമാണ്. ഇവിടെ നമ്മുടെ മുന്നിലെ ഉൽപ്പന്നം സിനിമയാണ്. മാർക്കറ്റിംഗിൽ കടുത്ത മത്സരം നിലനിൽക്കുന്ന ഒരു മേഖല കൂടിയാണ് സിനിമാമേഖല’ ‘ഇപ്പോഴിതാ പ്രദർശനസജ്ജമായി വരുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ മാർക്കറ്റിംഗ് വ്യത്യസ്ഥമായ രീതിയിൽ ആരംഭിച്ചിരിക്കുന്നു.

സിനിമയിൽ പുതുമകൾ ധാരാളം നൽകിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നതാണ് ഈ ചിത്രം. പ്രമുഖ ചാനലുകളിൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിച്ച്, പരിഞ്ജാനം നേടിയ വിജയ് ബാബു തൻ്റെ സംരംഭങ്ങളിൽ പുതുമകൾ എല്ലാ രംഗത്തും അവതരിപ്പിക്കുവാൻ പരമാവധി ശ്രമിക്കാറുണ്ട്. അത് ചിത്രത്തിൻ്റെ അവതരണത്തിലായാലും, കഥയുടെ പുതുമയിലും, മറ്റു വിഭാഗങ്ങളിലുമൊക്കെ ഉണ്ടാകും.

നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ മാർക്കറ്റിംഗിനെക്കുറിച്ചു സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ഏറെ വൈറലായിരിക്കു
കയാണ്.

ഏറെ വിജയം നേടിയ ഫാലിമി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, വാഴ എന്ന ചിത്രത്തിലൂടെ തിളങ്ങിയ സാഫ്, അരുൺ അജികുമാർ, ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ് നിരഞ്ജനാ അനൂപ് എന്നിവരടങ്ങുന്ന, ഒരു വീഡിയോയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്.

പടക്കളം ഒരു തികഞ്ഞകാംബസ് ചിത്രമാണ്. മേൽപ്പറഞ്ഞ ഈ അഭിനേതാക്കൾ കാംബസ്സിലെ സ്റ്റുഡൻ്റെ സിനെ പ്രതിനിധീകരിക്കുന്നവരാണ്.കാംബസ് എങ്ങനെ പടക്കളമാകുന്നു എന്നതാണ് തികഞ്ഞ ഫാൻ്റെസി ഹ്യൂമറിലൂടെ കാട്ടിത്തരുന്നത്. ചിരിക്കാനും ചിന്തിക്കാനും ധാരാളം അവസരങ്ങൾ നൽകി , വലിയ മുതൽമുടക്കിലൂടെ ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഈ വീഡിയോ ക്കൊപ്പം കൗതുകകരമായ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ അഭിനേതാക്കളും, അവർക്കൊപ്പം . ജനപ്രിയ താരമായ സുരാജ് വെഞ്ഞാറമൂട്,യങ് യൂത്ത് ഹീറോ ഷറഫുദ്ദീനും ഉൾപ്പെട്ട ഒരു പോസ്റ്റർ. എല്ലാവരും ആകാംഷയോടെ എന്തോ വീക്ഷിക്കുന്ന ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്താണ് ഇവർ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നത്? നമുക്കു കാത്തിരിക്കാം.

മാർക്കോ ഫെയിം ഇഷാൻഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന അഭിനേതാക്കൾ ‘
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp