
കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. സിനിമ സെറ്റിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് കൂടുതൽ നടപടികളിലേക്ക് എക്സൈസ് നടക്കുന്നത്. എന്നാൽ നിയമനടപടികളിലേക്ക് കടക്കാൻ താല്പര്യമില്ലെന്നാണ് കുടുംബം പറയുന്നത്.
സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബം പറയുന്നത്. നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.


