spot_imgspot_img

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം; 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെയാണ് അപകടം നടന്നത്. കോട്ടുകാല്‍ സ്വദേശി ജി.മഹേഷ്( 23) ആണ് മരിച്ചത്.

ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. നിയന്ത്രണംവിട്ട് ബൈക്ക് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു.

ശബ്‍ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കണ്ടത് രക്തം വാര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവാവിനെയായിരുന്നു. ഉടൻ തന്നെ ആംബുലൻസിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...
Telegram
WhatsApp