
തിരുവനന്തപുരം: ഷവർമ കഴിച്ച 20ഓളം പേർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം മണക്കാട്ടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷ സ്ഥിതീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് മണക്കാട്ടെ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ അടച്ചു പൂട്ടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഭക്ഷണശാലയിൽനിന്ന് ലഭിച്ച മസാല പുരട്ടിയ ചിക്കനും മയണൈസും പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മാത്രമല്ല പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി.


