
തിരുവനന്തപുരം: തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി. തിരുവനന്തപുരത്തെ പാലോട് നന്ദിയോടാണ് സംഭവം. ന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടുമുറ്റത്ത് ഒരു വലിയ അണലിയെ കണ്ടത്. തുടർന്ന് സ്‌നേക്ക് റെസ്‌ക്യൂവറിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 10 മണിയോടെ പരിശോധന ആരംഭിക്കുകയും 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടുകയും ചെയ്തു.
സ്‌നേക്ക് റെസ്‌ക്യൂവര്‍ നന്ദിയോട് രാജിയാണ് പാമ്പുകളെ പിടികൂടിയത്. രാവിലെ തുടങ്ങിയ തിരച്ചിൽ വൈകീട്ട് 6 മണി വരെ ഇത് നീണ്ടുനിന്നു. കേരളത്തില്‍ ആദ്യമായാണ് 75ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരേസമയം പിടികൂടുന്നത്. അതേസമയം, തള്ളപ്പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിടികൂടിയ അണലികുഞ്ഞുങ്ങളെ പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.


