
വത്തിക്കാൻ: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ക്ക് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിനിടെ തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു.
മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ മീറ്റർ കിരീടവും കയ്യിൽ ജപമാലയും കാണാൻ സാധിക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾ യോഗത്തിനു ശേഷമാണ് സംസ്‌കാര തീയതി ഔദ്യോഗികമായി അറിയിച്ചത്. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
മാത്രമല്ല നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം നടക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വസതിയായ സാൻ്റ മാർത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്.
സംസ്കാര ശുശ്രൂഷ നടക്കുക സെന്‍റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പുറത്ത് വെച്ചായിരിക്കും. കർദിനാൾ കെവിൻ ഫെരൽ ആകും സംസ്ക്കാര ശ്രുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുക.







