
ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി. രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് നോവൽ പ്രധാനമന്ത്രിയെ നിലവിലെ സ്ഥിതി ധരിപ്പിച്ചു.
പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ എത്തിയിരുന്നു. പിന്നാലെ അമിത്ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ തന്നെ ഉന്നതതല യോഗവും സുരക്ഷാ മേധാവികളുടെ യോഗവും നടന്നു.


