
തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായിക്കര കുമാരനാശാൻ സ്മാരകത്തിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. കനൽ വഴികളിലെ കവിത എന്ന പേരിൽ സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആശാൻ സ്മാരക അസോസിയേഷൻ സെക്രട്ടറിയുമായ വി. ലൈജു ഉദ്ഘാടനം ചെയ്തു.
കവി മുട്ടപ്പലം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കവികളായ വിനോദ് വെള്ളായണി,ബി എൻ റോയ്, അനൂപ് തിരുപുറം, അശ്വതി ശിവകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. അഞ്ചുതെങ്ങ് എസ് എച്ച് ഒ ബിനീഷ് ലാൽ ആശംസാ പ്രസംഗം നടത്തി. വിജശങ്കർ സ്വാഗതവും അഞ്ചുതെങ്ങ് കോസ്റ്റൽ എസ് ഐ രാഹുൽ ആർ ആർ നന്ദിയും രേഖപ്പെടുത്തി.


