spot_imgspot_img

ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭാസ, വ്യാവസായിക സഹകരണത്തിന് ഐ.ഐ.എസ്.ടിയും കെസ്‍പേസും

Date:

തിരുവനന്തപുരം: ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസ, വ്യാവസായിക സഹകരണം വളർത്തിയെടുക്കുന്നതിനും നൂതന സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐ.ഐ.എസ്.ടിയും കെസ്‍പേസും കൈകോർക്കുന്നു.

ഐ.ഐ.എസ്.ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ.ഐ.എസ്.ടി ഡയറക്ടർ പ്രൊഫ. ദീപങ്കർ ബാനർജിയും കെസ്‌പേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി. ലെവിനും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ശാസ്ത്രീയ ഗവേഷണവും വ്യാവസായിക പ്രയോഗവും തമ്മിലുള്ള അന്തരം നികത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സഹകരണം. ഐ.ഐ.എസ്.ടിയും കെസ്‍പേസും സംയുക്തമായി ഗവേഷണ, ഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും എയ്റോസ്പേസ്, ബഹിരാകാശ സാങ്കേതിക മേഖലകളിലെ ഇൻകുബേഷൻ, സ്റ്റാർട്ടപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യും.

കൂടാതെ കെസ്‍പേസിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും വിദഗ്‌ധോപദേശവും സാങ്കേതിക വൈദഗ്ധ്യവും ഐ.ഐ.എസ്.ടി നൽകും. നൂതന സാങ്കേതികവിദ്യാ വികസനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സംയുക്ത പരിപാടികളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ആയതിനായി ഇരുകക്ഷികളുടെയും ലബോറട്ടറി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പങ്കിടുന്നതിന് തീരുമാനമായി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ട: അൽഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവത്തിൽ ഹോം നഴ്സ് വിഷ്ണുവിനെ പൊലീസ്...

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്തേക്ക് സ്‌ഫോടക വസ്തുവേറ്

തൃശൂർ: ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ...

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ്...

ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന്

വത്തിക്കാൻ: ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്...
Telegram
WhatsApp