
ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സിന്ധു നദി ജല കരാർ മരവിപ്പിച്ചത് കർശനമായി നടപ്പാക്കാൻ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടുതൽ ജലം സംഭരിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യം അണക്കെട്ടുകളുടെ സംഭരണ ശേഷി വർധിപ്പിക്കുമെന്ന് ആണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ലോക ബാങ്കിനെ കരാറിൽ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം അറിയിക്കാനും ധാരണായായി.
പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ജലാശക്തി മന്ത്രി സി ആർ പാട്ടീൽ പറഞ്ഞു. ഇന്ത്യൻ നദീജലം പാകിസ്ഥാനിലേക്ക് ഒഴുക്കുന്നത് തടയാൻ വിശദമായ പദ്ധതി രേഖ തയാറാക്കിയെന്നും പാട്ടീൽ പറഞ്ഞു. സിന്ധു നദി ജല കരാറുമായി ബന്ധപ്പെട്ട എല്ലാ ഉടമ്പടി ബാധ്യതകളും താത്കാലികമായി നിർത്തിവെക്കുകയാണെന്ന് കേന്ദ്രം വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്,


