
ശ്രീകാര്യം: വീട് വാടകയ്ക്കെടുത്ത് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ച സംഭവത്തിൽ ആസ്സാം സ്വദേശിയായ 29 വയസ്സുള്ള മുഹമ്മദ് മജാറുൾ ഇയാളുടെ സഹായിയായ ഹാറൂൻ റഷീദ് എന്നിവരെ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു ഇയാൾ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടര ടെണ്ണോളം തൂക്കം വരുന്ന പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് സപെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിസിലാണ് വൻ തോതിലുള്ള പുകയില ഉൽപന്നങ്ങൾ പിടികൂടിയത് ‘ശ്രീ കാര്യം മടവിള ലൈനിൽ രാജേഷ് ഭവനിൽ ഇരുനില വീട് വാടകക്കെടുത്ത ഇയാൾ രണ്ട് നിലകളിലായി പുകയില ഉൽപ്പന്നങ്ങൾ സംഭരിച്ച് സൂക്ഷിക്കുകയായിരുന്നു.
നഗരത്തിലെ വിവിധസ്ഥലങ്ങളിൽ പാൻ ഷോപ്പുകൾ നടത്തിയിരുന്ന ഇയാൾ ഇതു വഴിയാണ് വിദ്യാർത്ഥികൾക്കും മറ്റുമായി പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബംഗളുരുവിൽ നിന്നാണ് ഇയാൾ വൻതോതിൽ പുകയില ഉൽപന്നങ്ങൾ, പാഴ്സൽ കമ്പനി വഴി എത്തിച്ച് സൂക്ഷിച്ചത് എന്നാണ് എക്സൈസ് അധികൃതർ പറയുന്നത് . പ്രതിയെ കസ്റ്റഡിയിൽ എടുത്തു. റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ലോറൻസ് സിവിൽ പോലീസ് ഇൻസ്പെകടർമാരായ ആരോമൽ രാജൻ ഡൈവർ ആൻ്റോ എന്നിവർ പങ്കെടുത്തു


