
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. 650 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പരുത്തിക്കുഴി സ്വദേശി മുഹമ്മദ് അനസ്(28 വയസ്) ആണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി പിടിയിലായത്.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് IB യൂണിറ്റും സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. വീട്ടിലെ ഷെഡ്ഡിൽ നിന്നും ഇലക്ട്രോണിക് ത്രാസുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റെജിലാലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തിരുവനന്തപുരം IB യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ്.കെ.വി, അസ്സിസ്സ്റ്റൻ്റ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ദിലീപ് കുമാർ, ബിജുരാജ്.ആർ, പ്രകാശ്.ആർ, പ്രിവൻ്റീവ് ഓഫീസർ ഷാജു.പി.ബി, പ്രിവൻ്റീവ് ആഫീസർ(ഗ്രേഡ്)മാരായ ബിനു, എസ്.ആർ.മണികണ്ഠൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്നേഹ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവർ പങ്കെടുത്തു.


