
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഉടൻ തന്നെ വേടന്റെ അറസ്റ്റ് രേഖപ്പെടുമെന്നാണ് വിവരം. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പരിശോധന നടന്നത്.


