
കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്ത് പ്രദേശങ്ങളിൽ വാഹനയാത്രകാർക്കും പ്രദേശവാസികൾക്കും കൃഷിക്കാർക്കും ഭീക്ഷണിയായ പന്നികളെ വെടി വച്ചു കൊല്ലാൻ ആളെ നിയോഗിച്ചതായി പഞ്ചയാത്ത് പ്രസിഡന്റ് ഹരികുമാർ പറഞ്ഞു. അഞ്ചുദിവസത്തിനിടയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിലും, വെള്ളൂരിലും, പള്ളിച്ച വീട്ടുകരയിലുമായി 20 പന്നി കൊന്നു കുഴിച്ചുമൂടുകയുണ്ടായി.
റോഡിൽ കൂടി അപ്രത്യക്ഷമായി എത്തുന്ന പന്നികൾ കാരണം നിരവധി പേർ അപകടത്തിൽപെടുകയും വൻ കൃഷിനാശവും വരുത്തുകയും ചെയ്തതോടെയാണ് പഞ്ചായത്ത് ഇടുപെടുകയും കൊല്ലാൻ തീരുമാനിക്കുയും ചെയ്തത്. വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് പന്നികളാണ് കൂട്ടമായി രാത്രിയിൽ ഇറങ്ങുന്നത്.
ഒരു പന്നിയെ കൊല്ലുന്നതിന് 1500 രൂപയും മറവ് ചെയ്യുന്നതിന് 1000 രൂപയുമാണ്. കൊന്ന ശേഷം കത്തിച്ച് കളയുകയോ അല്ലെങ്കിൽ ആഴത്തിൽ കുഴിയുണ്ടാക്കി അതിൽ പെട്രോളൊഴിച്ച് മറവ് ചെയ്യണം. പന്നികളെ കാണുന്നവർ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാുന്നതാണ് +91 73064 61717


