
തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സമാനായ സംഭവം നടന്നിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഏഴ് വയസുകാരിക്ക് പേ വിഷ ബാധ സ്ഥിതീകരിച്ചിരിക്കുന്നത്.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് അതിഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പട്ടി കടിച്ചത്. താറാവിനെ ഓടിച്ചെത്തിയയാണ് കുട്ടിയെ പട്ടി കടിച്ചത്.
അപ്പോൾ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുത്തിരുന്നു. മാത്രമല്ല അന്നുതന്നെ ആന്റി റാബിസ് സിറവും കുട്ടിക്ക് നൽകിയിരുന്നു. പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
ഇതിനിടെ, ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു.


