spot_imgspot_img

കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല; ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നു

Date:

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല.വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു.   മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല.
രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ഉച്ചക്കും വൈകിട്ടും രണ്ടു റൗണ്ടായി നടക്കും.കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ്‌ സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. പുതിയ പോപ്പ് ആരെന്നതിലെ തീരുമാനമറിയാന്‍ സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മനിയില്‍ കണ്ണുംനട്ട് ആയിരങ്ങളാണ് ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കാത്തുനിന്നത്.
80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇറ്റാലിയൻ കർദ്ദിനാൾ പിയട്രോ പരോളിൻ, ഫിലിപ്പിനോ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർദോ എന്നിവരിൽ ഒരാളാകും പുതിയ മാർപാപ്പ എന്നാണ് സൂചന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നി‍ർണായക സർവകക്ഷി യോഗം സമാപിച്ചു; സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം കഴിഞ്ഞു....

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു; 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന...

സർവീസ് റോഡ് വിട്ട് ബസ് വഴി മാറി വന്നത് ദുരന്തിനിടയായി

കഴക്കൂട്ടം: ദേശിയ പാതയിൽ പള്ളിപ്പുറത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ്...

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട്...
Telegram
WhatsApp