spot_imgspot_imgspot_img

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ച വനിത; അറിയാം കേണൽ സോഫിയ ഖുറൈഷിയെക്കുറിച്ച്

Date:

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ച വനിത. കേണൽ സോഫിയ ഖുറൈഷി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തിരയുന്ന പേരാണ് ഈ ഉരുക്ക് വനിതയുടേത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫിസറാണ് കേണല്‍ സോഫിയ ഖുറേഷി.

ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറൈഷിയുടെ പേര് ഇതിനു മുൻപും നമ്മൾ കേട്ടിട്ടുണ്ട്. 2016 ൽ 18 രാജ്യങ്ങൾ പങ്കെടുത്ത ഫോഴ്സ്-18 സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് സോഫിയ ഖുറേഷിയാണ്. ഫോഴ്സ്-18 ലെ ഏക വനിതാ കണ്ടിജന്റ് കമാൻഡർ എന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തമാണ്. മാത്രമല്ല രാജ്യാതിർത്തി കടന്നുള്ള സൈനികാഭ്യാസത്തിൽ ഇന്ത്യൻ ആർമി സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന ബഹുമതി സോഫിയ സ്വന്തമാക്കിയിട്ടുണ്ട്.

ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ സോഫിയ മുത്തച്ഛന്റെ പാത പിന്തുടർന്നാണ് സൈന്യത്തിലെത്തിയത്. ഭർത്താവും ഇന്ത്യൻ സേനയിൽ അംഗമാണ്.

ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് 1999-ല്‍ ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ ചേരുന്നത്. തുടർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സോഫിയ്ക്കായിട്ടുണ്ട്. 2006ൽ, കോംഗോയിലെ യു എൻ പീസ് കീപ്പിംങ് ഓപ്പറേഷനിൽ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2010 ന് ശേഷം ആറുവര്‍ഷം നിരവധി സമാധാന പാലന ദൗത്യങ്ങളില്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp