
ഡൽഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
വിദേശതാരങ്ങള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. അതേസമയം ഐപിഎല്ലിൽ വ‍്യാഴാഴ്ച നടന്ന മത്സരം അതിർത്തിയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു.
ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ല. നിലവിലെ സാഹചര്യംനിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി. മെയ് 25ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ 2025 സമാപിക്കാനിരുന്നത്.


