spot_imgspot_imgspot_img

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

Date:

തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 99.5 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വർഷം 99. 69 ശതമാനമാനമായിരുന്നു വിജയം. 4,24,583 വിദ്യാർഥികൾ ഉപരിപഠനത്തിനു യോഗ്യരായി. വിജയശതമാനം കൂടുതൽ കണ്ണൂരും കുറവ് തിരുവനന്തപുരത്താണ്. 61,441 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു. കൂടുതൽ പേർക്ക് ഫുൾ എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കാണ്.

സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതി. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതി. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതി.

ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷന്‍ ഡി-ഹണ്ട്; 36 പേര്‍ അറസ്റ്റില്‍; പരിശോധനയ്ക്ക് വിധേയമാക്കിയത് 1,333 പേരെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 36 പേരെ...

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു....

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും....
Telegram
WhatsApp